ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പുനരുജ്ജീവന പദ്ധതി

Spread the love

പ്രവർത്തനരഹിതമായ കശുവണ്ടി സംസ്‌കരണ യൂണിറ്റുകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി പ്രവർത്തനസജ്ജമാക്കാൻ ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.
വ്യവസായ കെട്ടിടം, മെഷിനറികൾ എന്നിവയുടെ നവീകരണം, പ്രവർത്തനാവശ്യത്തിനുള്ള അനുബന്ധ മെഷിനറികൾ ലഭ്യമാക്കൽ, പ്രവർത്തന മൂലധന വായ്പയിലെ സംരംഭകന്റെ മാർജിൻ എന്നിവയ്ക്ക് ആനുപാതികമായി കശുവണ്ടി വ്യവസായ യൂണിറ്റുകൾക്ക് പരമാവധി 15 ലക്ഷം രൂപ വരെയും മറ്റു വ്യവസായങ്ങൾക്ക് 12 ലക്ഷം വരെയും വ്യവസ്ഥകൾക്ക് വിധേയമായി ഗ്രാൻഡ് അനുവദിക്കും.
പ്ലാസ്റ്റിക് നിരോധനംവഴി പ്രവർത്തനരഹിതമായ യൂണിറ്റുകൾക്ക് ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന് ആറുമാസം പ്രവർത്തനരഹിതമാകണമെന്ന സമയപരിധി ബാധകമല്ല. ആനുകൂല്യം നേടുന്ന യൂണിറ്റുകൾ മൂന്നുമാസത്തിനകം പ്രവർത്തനം ആരംഭിക്കണം. മൂന്നു വർഷമെങ്കിലും തുടർന്ന് പ്രവർത്തിക്കണം.
അപേക്ഷകൾ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ താലൂക്ക് വ്യവസായ ഓഫീസുകൾ മുഖേനെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അതാത് താലൂക്ക് ബ്ലോക്ക് വ്യവസായ ഓഫീസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ലഭിക്കും. ഫോൺ: 0474-27483595.

Author