ഇന്ന് അന്താരാഷ്ട്ര ടൂറിസം ദിനം – മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

കോവിഡാനന്തര കാലത്തെ ടൂറിസം മേഖലയെക്കുറിച്ചുള്ള പുനരാലോചനകൾ എന്ന സന്ദേശമാണ് ഈ ടൂറിസം ദിനം മുന്നോട്ടുവെക്കുന്നത്. സാമൂഹിക പുരോഗതിക്കായി ടൂറിസത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന ചർച്ചകൾ ലോകമെങ്ങും നടന്നുവരികയാണ്.

ഈ ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ ആറുവർഷമായി കേരളത്തിന്റെ ടൂറിസം മേഖലയിൽ ഇടപെട്ടുവരികയാണ് എൽഡിഎഫ് സർക്കാർ. ഈ രംഗത്ത് പ്രാദേശികവും തദ്ദേശീയവുമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന “ഉത്തരവാദിത്ത ടൂറിസം” പദ്ധതി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തത് മറ്റൊരു നേട്ടമാണ്. “കാരവാൻ ടൂറിസം”, “അഡ്വഞ്ചർ ടൂറിസം” പോലെ അന്താരാഷ്ട്ര തലത്തിൽ പ്രിയങ്കരമായ രീതികൾ കേരളത്തിൽ നടപ്പിലാക്കിയതും വലിയ പ്രശംസ നേടി. ഇതോടൊപ്പം നമ്മുടെ ആഭ്യന്തര ടൂറിസം രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാനായി.
ആരോഗ്യകരമായ ഒരു ടൂറിസം സംസ്കാരം കെട്ടിപ്പടുക്കുന്നതോടൊപ്പം അതിന്റെ തുടർച്ചയായി സഹവർത്തിത്വം പുലരുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനും നമുക്ക് സാധിക്കണം. അതിനായി നമുക്ക് ഒന്നിച്ചു പരിശ്രമിക്കാം.

Author