ഓസ്റ്റിന്‍ : ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മൂന്നാം തവണയും മത്സരിക്കുന്ന ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവും തീപ്പൊരി പ്രാസംഗികനുമായ ബെറ്റൊ ഒ റൂര്‍ക്കെയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് സംവാദം ഇന്ന് (വെള്ളി). എഡിന്‍ബര്‍ഗ് റിയൊ ഗ്രാന്റ് വാലിയിലുള്ള ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലാണ് ഇരുവരുടേയും സംവാദം.
വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ എട്ടു വരെ നടക്കുന്ന തിരഞ്ഞെടുപ്പു സംവാദത്തിന്റെ തല്‍സമയ പ്രക്ഷേപണം ടെക്‌സസ് കൗണ്ടികളിലെല്ലാം ടെലിവിഷനിലൂടേയും റേഡിയോയിലൂടേയും ശ്രവിക്കാം.
ദേശീയ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസില്‍ ഈയിടെ നടത്തിയ സര്‍വേകള്‍ ഗ്രോഗ് ഏബട്ടിന്റെ ലീഡ് വര്‍ധിച്ചുവരുന്നതായാണ് ചൂണ്ടികാണിക്കുന്നത്. ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വേ 5043 ലീഡാണ് ഗ്രോഗിനു നല്‍കിയിരിക്കുന്നത്. നവംബര്‍ തിരഞ്ഞെടുപ്പില്‍ ഇമ്മിഗ്രേഷന്‍, ഗണ്‍വയലന്‍സ്, ഗര്‍ഭചിദ്രാവകാശം എന്നിവ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടും. ടെക്‌സസ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് സംവാദത്തിലും ഈ വിഷയങ്ങള്‍ തന്നെയായിരിക്കും ചര്‍ച്ച ചെയ്യപ്പെടുകയെന്നാ അഭിമുഖം നിയന്ത്രിക്കുന്ന പാനല്‍ ജര്‍ണലിസ്റ്റുകളായ ഗ്രോവര്‍ ജെഫേഴ്‌സ്, സ്റ്റീവ് സ്വീര്‍സ്റ്റര്‍ എന്നിവര്‍ പറയുന്നു.
ഇത്തവണ ഡമോക്രാറ്റിക് പാര്‍ട്ടി ടെക്‌സസില്‍ നല്ലൊരു പ്രകടനം കാഴ്ചവെക്കുമെങ്കിലും ഗ്രോഗ് ഏബട്ടിനെ പരാജയപ്പെടുത്താനാവില്ല എന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.