ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ : കുട്ടനാട് മണ്ഡലത്തിൽ ഇതുവരെ 524 സംരംഭങ്ങൾ

Spread the love

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ കുട്ടനാട് നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം തോമസ് കെ. തോമാസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ നിലവില്‍ 524 സംരംഭങ്ങളാണ് തുടങ്ങിയത്. 15.82 കോടി രൂപയുടെ നിക്ഷേപം നേടാനായി. പദ്ധതിയിലൂടെ 954 പേര്‍ക്ക് തൊഴിൽ നൽകിയതായും 47.68 ശതമാനം നേട്ടം കൈവരിച്ചതായും അധികൃതർ അറിയിച്ചു.
കുട്ടനാട്ടില്‍ ഉത്പാദനം, വ്യാപാരം, സേവനം എന്നീ മേഖലകളിലായി 1099 സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ നടത്തിപ്പിലേക്കായി മണ്ഡലത്തിലെ 12 ഗ്രാമ പഞ്ചായത്തുകളിലും ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.

Author