ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം : ഡോ. എം. വി. നാരായണൻ

Spread the love

സംസ്കൃത സർവ്വകലാശാലയിൽ താൽക്കാലിക അദ്ധ്യാപകർ,ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: ഡോ. എം. വി. നാരായണൻ,സംസ്കൃത സർവ്വകലാശാല പരീക്ഷ മാറ്റി.

1) സംസ്കൃത സർവ്വകലാശാലയിൽ താൽക്കാലിക അദ്ധ്യാപകർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിലെ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10 ന് രാവിലെ 10ന് ഡിപ്പാർട്ട്മെന്റിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പെയിന്റിംഗ്, സ്കൾപ്ചർ, മ്യൂറൽ പെയിന്റിംഗ്

വിഷയങ്ങളിൽ പ്രാക്ടിക്കൽ വിഭാഗത്തിലും ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് എയ്സ്തറ്റിക്സ് വിഷയത്തിൽ തിയററ്റിക്കൽ വിഭാഗത്തിലുമാണ് ഒഴിവുകൾ. ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. പത്തിന് ഏതെങ്കിലും വിധത്തിൽ അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണവും ചർച്ചയും

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ “നീതി ശതകത്തെ” ആസ്പദമാക്കി പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. ഒക്ടോബർ പത്തിന് രാവിലെ 10.30ന് കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യപ്രമേയം “നീതിബോധം നീതിശതകത്തിൽ” എന്നാണ്. റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെ. സുകുമാരൻ “യുക്തിയും നീതിയും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, കവിയും എഴുത്തുകാരനുമായ രാജഗോപാലൻ കാരപ്പറ്റ, ടി. രാധാകൃഷ്ണൻ, ഡോ. വി. കെ. ഭവാനി, ഡോ. എ. പി. ഫ്രാൻസിസ്, ഡോ. കെ. വി. അജിത്കുമാർ, ഡോ. രൂപ വി., ഡോ. കവിത എം. എസ്., ഡോ. ആതിര ജാതവേദൻ എന്നിവർ പ്രസംഗിക്കും.

3) ലഹരിരഹിത കേരളത്തിന് കൂട്ടായശ്രമം വേണം: ഡോ. എം. വി. നാരായണൻ

ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ പറഞ്ഞു. സർവ്വകലാശാലയിലെ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ വ്യാപനം ഒരു സാമൂഹ്യ വിപത്താണ്. യുവതലമുറയെ ഈ വിപത്തിൽ നിന്നും രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരിലും നിക്ഷിപ്തമാണ്, ഡോ. നാരായണൻ പറഞ്ഞു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്റെ മയക്കുമരുന്ന് വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. കെ. വി. അജിത്കുമാർ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, സർവ്വകലാശാല യൂണിയൻ ചെയർമാൻ മുഹമ്മദ് കാസ്ട്രോ, എൻ. സി. സി. ഓഫീസർ ലഫ്റ്റനന്റ് ഡോ. ലിഷ സി.ആർ., നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെൻസി എം. ഡോ. ജിനിത കെ. എസ്. എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്യാമ്പസിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ റാലി നടത്തി.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയ്ക്ക് വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ നേതൃത്വം നൽകുന്നു.

4) സംസ്കൃത സർവ്വകലാശാല : പരീക്ഷ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഒക്ടോബർ 20, 26 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ യാഥാക്രമം ഒക്ടോബർ 27, 31 തീയതികളിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author