ന്യൂയോര്‍ക്ക് :ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മ്ത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലി സെല്‍ഡിന്റെ വീടിനു മുമ്പില്‍ ഒക്ടോബര്‍ 9 ഞായറാഴ്ച ഉച്ചക്കുശേഷം നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
വെടിവെപ്പു നടക്കുമ്പോള്‍ ലോങ്ങ് ഐലന്റ് ഷെര്‍ലിയിലുള്ള സ്ഥാനാര്‍തഥിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ പതിനാറു വയസ്സുള്ള രണ്ടുമക്കള്‍ ഉണ്ടായിരുന്നതായും, അവര്‍ ഭയപ്പെട്ടു വീടിനു മുകളിലുള്ള മുറിയില്‍ അഭയം തേടിയതായും സംഭവത്തിനുശേഷം സ്ഥാനാര്‍ത്ഥി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മോറിസ് പാര്‍ക്കില്‍ കൊളംബസ് ഡെ പരേഡില്‍ പങ്കെടുത്ത് മടങ്ങുന്ന സമയത്താണ് വെടിവെപ്പു നടന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലുണ്ടായിരുന്ന പെണ്‍മക്കള്‍ ആത്മസംയമനം കൈവിടാതെ പോലീസിനെ 911 ല്‍ വിളിച്ചു വിവരം അറിയിച്ചു. പെണ്‍കുട്ടികള്‍ നിന്നിരുന്ന സ്ഥലത്തു നിന്നും 30 അടി ദൂരത്തിലാണ് ബുളറ്റ് വന്ന് തറച്ചതെന്നും, വെടിയേറ്റ രണ്ടുപേര്‍ വീടിനു മുന്‍വശത്തുള്ള ബുഷസ്സുകള്‍ക്കിടയില്‍ വീണ്ടും കിടന്നിരുന്നതായും സ്ഥാനാര്‍്തഥി പറഞ്ഞു. അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ന്യൂയോര്‍ക്കില്‍ ഇത്തരത്തിലുള്ള ആക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും, ഇതേകുറിച്ചൊന്നും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലുള്ള ഗവര്‍ണ്ണര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലി കുറ്റപ്പെടുത്തി. വെടിവെപ്പു സംഭവത്തില്‍ സെല്‍ഡില്‍ കുടുംബം സുരക്ഷിതമായി എന്ന് കേട്ടതില്‍ ആശ്വാസമുണ്ടെന്ന് ഗവര്‍ണ്ണര്‍ ഹോച്ചല്‍ പറഞ്ഞു.