ഓട്ടിസം സെന്ററിലേക്ക് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ

Spread the love

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, ലയൺസ്‌ ക്ലബ്ബ് ഇന്റർനാഷണലുമായി സഹകരിച്ച് വലപ്പാട് ബി ആർ സിയ്ക്ക് കീഴിലുള്ള ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറി. ഓട്ടിസം സെന്ററിൽ നടന്ന ചടങ്ങ് മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയും, ലയൺസ്‌ ക്ലബ്ബ് മുൻ ഇന്റർനാഷണൽ ഡയറക്ടറുമായ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ മാനസീകവും ശാരീരികവുമായി നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്തു ഓട്ടിസം സെന്റർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കി വി പി നന്ദകുമാർ, അവരുടെ ഉന്നമനത്തിനായി മാസംതോറും 10000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് 120000 രൂപ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഓട്ടിസം ഒരു രോഗാവസ്ഥയല്ലെന്നും ഓട്ടിസം ബാധിച്ചു അവശത അനുഭവിക്കുന്ന കുട്ടികൾ ഓരോരുത്തരിൽ നിന്നും ഒളിഞ്ഞു കിടക്കുന്ന അവരുടെ കഴിവുകൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൈപിടിച്ചു എത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണപ്പുറം ഫൗണ്ടേഷന്റെയും ലയൺസ്‌ ക്ലബ്ബിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന മാതൃകാപരമായ സന്നദ്ധ പ്രവർത്തനങ്ങൾ തുടർന്നും ആവശ്യാനുസരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി .

ചടങ്ങിൽ ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഓ സനോജ് ഹെർബർട്ട്, ലയൺസ് ക്ലബ്‌ വലപ്പാട് പ്രസിഡന്റ്‌ ആനി ജോസഫ് എന്നിവർ പങ്കെടുത്തു.

Report: Ajith V Raveendran

Author