അമേരിക്കയില്‍ 21 വര്‍ഷത്തിലാദ്യമായി പലിശ നിരക്ക് 7.16 ശതമാനത്തില്‍

Spread the love

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 21 വര്‍ഷത്തിനുശേഷം ആദ്യമായി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് 7.16 ശതമാനമായി വര്‍ദ്ധിച്ചു. മോര്‍ട്ട്‌ഗേജ് ബാങ്കേഴ്‌സ് അസ്സോസിയേഷന്‍(എം.ബി.എ.) ഒക്ടോബര്‍ 26 ബുധനാഴ്ച പ്രഖ്യാപിച്ച സ്ഥിതിവിവര കണക്കുകളിലാണ് ഈ വര്‍ദ്ധനവ് ചൂണ്ടികാണിച്ചിരിക്കുന്നത്.

വീട് വാങ്ങുമ്പോള്‍ മുപ്പതു വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 7.16 ശതമാനത്തില്‍ എത്തിയതോടെ വില്പനയില്‍ ഗണ്യമായി കുറവുണ്ടാകുകയും, റിയല്‍ എസ്റ്റേറ്റ് വ്യാപാരം മന്ദീഭവിക്കുകയും ചെയ്തതും വീട് വാങ്ങുന്നതിനുള്ള മോര്‍ട്ട്‌ഗേജ് അപേക്ഷകള്‍ 1997 നുശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ട്. നവംബര്‍ ആദ്യവാരം പലിശനിരക്ക് വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ചൂണ്ടികാട്ടി.

400,000 വിലയുള്ള വീടുകള്‍ ഇപ്പോള്‍ 170000 കുറഞ്ഞു 230000 ല്‍ എത്തി നില്‍ക്കുന്നു. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകും മുമ്പു മുപ്പതു വര്‍ഷത്തെ പലിശ നിരക്ക് നാല് ശതമാനത്തില്‍ താഴെയായിരുന്നു.

പലിശ നിരക്ക് ഉയര്‍ന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ 20 സിറ്റഇകളിലെ വീടുകളുടെ വില്പനയില്‍ 1.3 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 1990 നു ശേഷം ആദ്യമായാണ് എം.ബി.എ. ഇത്തരമൊരു സര്‍വ്വെ സംഘടിപ്പിച്ചത്.

Author