പോലീസ് കോണ്‍സ്റ്റബിള്‍ കായിക ക്ഷമത പരീക്ഷ 23, 24 ന്

Spread the love

പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി) (സോഷ്യല്‍ റിക്രൂട്ട് മെന്റ് ഫോര്‍ എസ്.സി/എസ്.ടി ആന്റ് എസ്.ടി മാത്രം) (കാറ്റഗറി നമ്പര്‍ 340/2020 ആന്റ് 251/2020 തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 2022 ആഗസ്റ്റ് 23, സെപ്റ്റംബര്‍ 20 തീയതികളില്‍ പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 23, 24 തീയതികളില്‍ ചോറ്റാനിക്കര ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി യുടെ www.keralapsc.gov.in വെബ്‌സൈറ്റില്‍ നിന്നും കായികക്ഷമത പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Author