മന്‍ഹാട്ടന്‍ (ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് മന്‍ഹാട്ടനിലെ മാര്‍ക്കസ് ഗാര്‍വി പാര്‍ക്കില്‍ 60 വയസ്സുള്ള പീഡിയാട്രിഷ്യനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 23 വെള്ളിയാഴ്ച രാവിലെയാണു വീടിന്റെ സ്റ്റെയര്‍ കേസിനു സമീപം അബോധാവസ്ഥയില്‍ ഡോക്ടറെ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ന്യൂജഴ്‌സിയിലെ വിവിധ ആശുപത്രികളില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എല്ലാവര്‍ക്കും ബഹുമാനവും ആദരവുമായിരുന്നു.
ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിരുന്നതായി പൊലീസ് അറിയിച്ചു. ഡോക്ടറുടെ പേരോ വിശദ വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതൊരു കൊലപാതകമാണെന്നും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യുയോര്‍ക്ക് പൊലീസ് അറിയിച്ചു.
റോക്ക്ലാന്റ് കൗണ്ടിയിലും പിഡിയാട്രീഷ്യനായി ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍ ഇവിടെയുള്ളവര്‍ക്കും സുപരിചിതനാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ വിദഗ്ധനായ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖമുണ്ടെന്ന് പൊലീസ് അധികാരികള്‍ പറഞ്ഞു.
അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.