ബിജെപിക്ക് വേണ്ടി സിപിഎം കൂറുമാറിയത് മുന്‍ധാരണ പ്രകാരമെന്ന് എംഎം ഹസ്സന്‍

Spread the love

മുന്‍ മന്ത്രിയും സിപിഐ അസി.സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി,ആര്‍.എസ്.എസ് പ്രതികള്‍ക്ക് വേണ്ടി സിപിഎം കൂറുമാറിയത് മുന്‍ ധാരണപ്രകാരമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. സിപിഎം നേതാക്കളെ വധശ്രമക്കേസില്‍ നിന്നും രക്ഷിക്കാന്‍ നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു.അതിനുള്ള പ്രത്യുപകാരമാണ് സ്വന്തം മുന്നണിയിലെ ഘടകകക്ഷിനേതാവിനെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായത്. വിവിധ കേസുകളിലും പല തിരഞ്ഞെടുപ്പുകളിലും സിപിഎമ്മും ആര്‍എസ്എസും കൈകോര്‍ത്തിട്ടുണ്ട്. അന്ന് രഹസ്യമായിരുന്നത് ഇപ്പോള്‍ പരസ്യമായി നടത്തുന്നുയെന്ന് മാത്രം.ഈ ആരോപണം നിഷേധിക്കാന്‍ സിപിഎമ്മിനും ആര്‍എസ്എസിനും സാധിക്കാത്തത്ര തെളിവുകള്‍ സമീപകാലത്തായി ഓരോ സംഭവങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. വര്‍ഗീയ ഫാസിസത്തിനെതിരെ പോരാട്ടത്തിന് ആഹ്വാനം നടത്തിയ ശേഷം സിപിഎം സംഘപരിവാറുമായി ഒളിഞ്ഞും തെളിഞ്ഞും സഹരിക്കുന്നതാണ് കേരളീയ സമൂഹം പലതവണ കണ്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്ന സിപിഎം മതേതര ജനാധിപത്യ ഐക്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തെ പിന്തുണയ്ക്കുകയായിരുന്നു. ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ വീട്ടുവീഴ്ചയില്ലാത്ത നിലപാട് സിപി ഐ സ്വീകരിച്ചിട്ടുണ്ട്. അതിനാലാണ് അവര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതെന്നും ഹസ്സന്‍ പറഞ്ഞു.

Author