തൊഴില്‍ യൂണിറ്റ് ആരംഭിച്ചു

Spread the love

ആലപ്പുഴ: ഭിന്നശേഷിക്കാരായ മിനിമോള്‍ക്കും മിഥുനിനും അവരുടെ വിധവയായ അമ്മ രമണിക്കും തൊഴില്‍ യൂണിറ്റായി ആരംഭിച്ച് നല്‍കിയ കോഫി ഷോപ്പ് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, എ.ഡി.ആര്‍.എഫ്., നാഷണല്‍ ട്രസ്റ്റ്, എ.ഡബ്യൂ.യു.സി.ഒ.എസ്. എന്നിവര്‍ സംയുക്തമായാണ് തൊഴില്‍ യൂണിറ്റ് ആരംഭിച്ച് നല്‍കിയത്. ചേര്‍ത്തല ട്രാവന്‍കൂര്‍ മാറ്റ്‌സ് & മാറ്റിംങ്‌സിലാണ് യൂണിറ്റ് ആരംഭിച്ചത്.

ചടങ്ങില്‍ ചേര്‍ത്തല നഗരസഭ വൈസ് ചെയര്‍മാന്‍ അജയകുമാര്‍ അധ്യക്ഷനായി. മാറ്റ്‌സ് & മാറ്റിംങ്ങ്‌സ് ഡയറക്ടര്‍മാരായ പവിത്രന്‍, പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ കൗണ്‍സിലര്‍ സ്മിത സന്തോഷ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എ.ഒ. അബീന്‍, ഹരീന്ദ്രനാഥ്, പ്രേംസായി ഹരിദാസ്, ടി.ജി. രാജപ്പന്‍, നാഷണല്‍ ട്രസ്റ്റ് അംഗം സി. അജ്ഞലി, അജിത്ത് കൃപ, ഹരികൃഷ്ണന്‍, ബ്രിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Author