ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിയെ തളര്‍ത്തുന്നതല്ല കോടതിവിധിയും അയോഗ്യതയുമെന്ന് എംഎം ഹസ്സന്‍

Spread the love

ഫാസിസത്തിനെതിരെ നിര്‍ഭയമായി പോരാട്ടം നടത്തുന്ന രാഹുല്‍ജിയെ ഒരു തരത്തിലും തകര്‍ത്തു കളയാന്‍ ശേഷിയുള്ളതല്ല അപകീര്‍ത്തി കേസില്‍ ഗുജറാത്ത് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്കെതിരെ പ്രഖ്യാപിച്ച വിധിയും തിരിക്കിട്ട് പാര്‍ലമെന്‍റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ച നപടിയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.ശിക്ഷാ വിധിക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കേണ്ടിരിക്കുന്നു. ബഹുമാനപ്പെട്ട കോടതിയുടെ നീതി ബോധത്തെയും നിഷ്പക്ഷതയെയും പ്രതിഫലിപ്പിക്കുന്നതല്ല ഇൗ കോടതിവിധിയെന്ന് ഒറ്റനോട്ടത്തില്‍ ഏവര്‍ക്കും ബോധ്യമാകും.

വര്‍ഗീയ ഫാസിസത്തേയും അഴിമതിയേയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ തകര്‍ക്കാന്‍ മോദിയും അമിത് ഷായും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ഇപ്പോള്‍ രാഹുല്‍ജിയെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കാന്‍ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിറ്റ്ലറും മുസോളിനും എതിര്‍ശബ്ദങ്ങളെയും എതിരാളികളെയും വേട്ടയാടിയത് പോലെയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നത്. അഭിനവ ഹിറ്റ്ലറായ മോദിയും അഭിനവ മുസോളിനിയായ അമിത് ഷായും ഒരുമിച്ച് നിന്ന് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസും രാജ്യത്തെ ജനാധിപത്യ മതേതര കക്ഷികളും ഒരുമിച്ച് നിന്ന് അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

ഇന്ത്യയുടെ പൊതുസമ്പത്ത് അദാനിക്ക് അടിയറവെയ്കുന്ന മോദിയുടെ അഴിമതിക്കെതിരെയും മതേതര ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാറിനെതിരെയും സന്ധിയില്ലാത്ത പോരാടുന്ന രാഹുല്‍ജിക്ക് വേണ്ടി ജീവത്യാഗം നല്‍കാന്‍ ലക്ഷോപലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധരാണ്.ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി അവരുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കിയ കോടതിവിധി കോണ്‍ഗ്രസ് മാനിച്ചെങ്കിലും പിന്നേട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനകീയ കോടതി ഇന്ദിരാ ഗാന്ധിയ്ക്ക് സ്വര്‍ണ്ണതാലത്തില്‍ വെച്ച് അധികാരം നല്‍കി തിരികെ കൊണ്ടുവന്ന രാഷ്ട്രീയ ചരിത്രം സംഘപരിവാര്‍ മറക്കണ്ടെന്നും ഹസ്സന്‍ ഓര്‍മ്മിപ്പിച്ചു.

Author