എക്യൂമെനിക്കൽ ഫെഡറേഷൻറെ സ്നേഹ ഭവനത്തിൻറെ താക്കോൽ ദാനം നിർവ്വഹിച്ചു

Spread the love

ന്യൂയോർക്ക്: ആലംബഹീനരെയും അന്യവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുകയെന്ന ലക്ഷ്യത്തിൽ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ “വീടില്ലാത്തവർക്ക് ഒരു വീട്” എന്ന പദ്ധതിയിലൂടെ ഇടുക്കിയിലെ കാമാക്ഷിയിൽ നിർമ്മിച്ച സ്നേഹ ഭവനത്തിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി . ശ്രീ. ഡീൻ കുര്യാക്കോസ് ഈസ്റ്റർ ദിനത്തിൽ നിർവ്വഹിച്ചു.

ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. ഡോ. എം .എസ്. സുനിൽ ഫൗണ്ടേഷൻ പ്രസ്‌തുത വീടിൻറെ നിർമ്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയതാണ് ഈ വീട്. എക്യൂമെനിക്കൽ ഫെഡറേഷൻറെ ഫെലോഷിപ് ഡിന്നർ എന്ന കൂട്ടായ്മയിലൂടെ സമാഹരിച്ച തുകയാണ് ഈ നിർമ്മാണ പ്രവർത്തനത്തിനു മുഖ്യമായും ഉപയോഗിച്ചത്. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവരുമോടുള്ള നന്ദി എക്യൂമെനിക്കൽ ഫെഡറേഷൻ അറിയിക്കുന്നു.

Report :  ജീമോൻ റാന്നി   

Author