ചാത്തന്നൂരില്‍ തീരസദസ്‌; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

Spread the love

സംസ്ഥാനത്തെ തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹരിക്കുന്നതിനും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തീര സദസ്. ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ തീരസദസ്സാണ് തെക്കുംഭാഗം സ്‌കൂളില്‍ സംഘടിപ്പിച്ചത്‌. തീരസദസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തുആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 10 ഗ്രൂപ്പുകള്‍ക്ക് ആഴക്കടല്‍ യാനങ്ങള്‍ മെയ് നാലിന് മുഖ്യമന്ത്രി കൈമാറും. കൂടാതെ ഈ വര്‍ഷം 10 ബോട്ടുകള്‍ കൂടി നിര്‍മിക്കും. ഇതുവഴി വരുമാനവും മത്സ്യ സമ്പത്തും വര്‍ധിപ്പിക്കും. നിലവിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്ക് പകരമായി എഫ് ആര്‍ പി വള്ളങ്ങള്‍ നല്‍കും. മണ്ണെണ്ണ എന്‍ജിനുകള്‍ക്ക് പകരം ഡീസല്‍ പെട്രോള്‍ എല്‍പിജി എന്‍ജിനുകള്‍ കൊണ്ടുവരും.
മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നു.വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സാഫ് മുഖേന നല്‍കുന്ന ലോണുകള്‍ വര്‍ധിപ്പിക്കും. വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് ഡ്രസ്സ് കോഡ് നടപ്പാക്കും.കടലും കടലോരമേഖലയും മാലിന്യമുക്തമാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങളെ അണിനിരത്തി ഓണകാലത്ത് 610 കിലോമീറ്റര്‍ തീരദേശ പ്രദേശം ശുചീകരിക്കും. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കും.

ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് അഞ്ചു അപേക്ഷകള്‍ ലഭിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഒരു അപേക്ഷയും ക്ഷേമനിധി ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനായി രണ്ട് അപേക്ഷകളും ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ഒരു അപേക്ഷയും, ഫണ്ട് ബോര്‍ഡ് അംഗത്വം ലഭിക്കുന്നതിനായി ഒരു അപേക്ഷയുമാണ് ലഭിച്ചത്. കടാശ്വാസ കമ്മീഷനുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചു. പരവൂര്‍ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് 12 അപേക്ഷകള്‍ ലഭിച്ചു. ഇവ അതത് വകുപ്പുകള്‍ക്ക് കൈമാറി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *