മാളിക വേങ്ങത്താനം അരുവി ടൂറിസം കേന്ദ്രം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം ജില്ലയിലെ മാളിക വേങ്ങത്താനം അരുവി ടൂറിസം കേന്ദ്രം ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പാറത്തോട്, പൂഞ്ഞാർ, തിടനാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ മാളിക പ്രദേശത്താണ് വേങ്ങത്താനം അരുവി വെള്ളച്ചാട്ടം. ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച 28 ലക്ഷം രൂപ ഉപയോഗിച്ച് സുരക്ഷിതത്വ വേലികൾ, വ്യൂ പോയിന്റ്, വെള്ളച്ചാട്ടത്തിലേയ്ക്ക് ഇറങ്ങുന്നതിന് കവേർഡ് ലാഡർ തുടങ്ങി സുരക്ഷയ്ക്ക് മുൻഗണന നൽകിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 150 അടിയോളം താഴ്ചയിലേക്കുളള വെള്ളച്ചാട്ടം, ഉയർന്ന മലനിരയായ കോതചാടിപ്പാറ, പ്രകൃതിദത്തമായ ഗുഹ എന്നിവയൊക്കെയാണ് വേങ്ങത്താനം അരുവിയുടെ ആകർഷണങ്ങൾ. സഞ്ചാരികൾക്ക് വ്യൂ പോയിന്റിൽ നിന്ന് ഇവയൊക്കെ കാണാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ദിനംപ്രതി നിരവധി സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത് സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തത കാരപണം അപകടങ്ങളും സംഭവിച്ചിരുന്നു. അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നതെന്നും കത പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയവരെ മന്ത്രി അഭിനന്ദിച്ചു. മാളിക ടൗണിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *