കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് മേശ് ചെന്നിത്തല

Spread the love

ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം.

തിരു’ : കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ: വന്ദന മേനോന്റെ ദാരുണ കൊലപാതകമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു. സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കേട്ട്‌കേഴ് വിയില്ലാത്ത സംഭവങ്ങളാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ച കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു

റിമാന്റ് പ്രതിയെ വിലങ്ങ് വെക്കാതെ കോണ്ടുപോയത് വീഴ്ച തന്നെയാണ്. പ്രതിയുടെ അക്രമ സ്വഭാവം മനസ്സിലായിട്ടും പോലീസ് മുന്‍കരുതല്‍ എടുക്കാത്തതാണ് ഒരു വിലപ്പെട്ട ജീവനാണ് പൊലിഞ്ഞത് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഇതിനിടയില്‍ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. അക്രമം തടയുന്നതില്‍ എക്‌സ്പ്പീരിയന്‍സ് ഇല്ലായിരുന്നു വെന്നാണു മന്ത്രി പറഞ്ഞു. വീഴ്ച സമ്മതിക്കുന്നതായിരുന്നു മര്യാദ. ദാരുണമായി കൊല്ലപ്പെട്ട കുട്ടിയെ അപമാനിക്കുന്നതായിപ്പോയി മന്ത്രിയുടെ പ്രസ്താവന.
ജനങ്ങളുടെ വീഴ്ച ക്യമറ വെച്ച് സ്വകാര്യ കമ്പനികള്‍ അടക്കമുള്ളവരുടെ കീശ വീര്‍പ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ സ്വന്തം വീഴ്ച കാണുന്നില്ല. ഇത് കാരണം വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *