കോൺറോ (ടെക്സസ് )- ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് കോൺറോയിൽ ലാഡെറ ക്രീക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു.
പമ്പാനേറിയ ഡ്രൈവിലെ കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൺറോ അസിസ്റ്റന്റ് ഫയർ ചീഫ് മൈക്ക് ലെഗൗഡ്സ് പറഞ്ഞു . പരിക്കേറ്റ ഏഴുപേരെ ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ .ചൊവ്വാഴ്ച അധികൃതർ വെളിപ്പെടുത്തിയിട്ടില്ല
നാശനഷ്ടത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല, എന്നിരുന്നാലും ചൊവ്വാഴ്ച മിക്കയിടത്തും കോൺറോ പ്രദേശത്ത് ശക്തമായ കൊടുങ്കാറ്റ് കാണപ്പെട്ടു.പ്രദേശം ഒഴിവാക്കണമെന്ന് നിയമപാലകർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.