മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടുമണ്‍ ജി.ഗോപിനാഥന് നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു കൊടുമണ്‍ ജി. ഗോപിനാഥന് നായര്‍. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, പ്ലാന്റേഷന്
കോര്പറേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനാമാണ് അദ്ദേഹം നടത്തിയത്.
കൊടുമണ്‍ ഗോപിനാഥന് നായരുടെ നിര്യാണം കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.