മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചും അവിടത്തെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജൂണ്‍ 24ന് യുഡിഎഫ് മണിപ്പൂര്‍ ദിനമായി
ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറയിച്ചു. അതിന്റെ ഭാഗമായി അന്ന് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ ജില്ല ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി ഭരണകൂടം ആരാധാനാലയങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും
നേരെ നടക്കുന്ന അക്രമങ്ങള്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണ്. അക്രമം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്രആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാട്ടുന്ന നിസംഗതയാണ് മണിപ്പൂരില്‍ കലാപം വീണ്ടും ആളികത്താന്‍ പ്രചോദനമാകുന്നതെന്നും ഹസന്‍ പറഞ്ഞു.