ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് എനിക്ക് ഓർമ്മ വന്നത് നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്ന് . രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും കോടതി പറഞ്ഞത് 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി ക്കാർ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ കൊടുത്ത് അദ്ദേഹത്തെ അപമാനിക്കുകയല്ലേ.
നരേന്ദ്ര മോദിയെയും ഗവൺമെന്റിനെയും രാഷ്ട്രീയമായി എതിർത്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്, നരേന്ദ്ര മോദിയുടെ അഴിമതി ചോദ്യം ചെയ്തു എന്നതാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കത്തിന്റെ കാരണം. അദാനിയുമായി പ്രധാനമന്ത്രിക്കുള്ള ബന്ധത്തെ രാഹുൽ ചോദ്യം ചെയ്തതോടെയാണ് അദ്ദേഹം കേസിൽ അയോഗ്യനാക്കപ്പെട്ടത് ഏതായാലും അഴിമതിക്കും വർഗ്ഗീയതക്കും എതിരെയുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടം തുടരും, ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കും.
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസന് വ്യക്തമായ നിലപാടുണ്ട്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സിപിഎമ്മാണ്. പണ്ട് ഇഎംഎസും ഇ.കെ.നായനാരും എടുത്ത നിലപാടിനെ എം.വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറയാൻ തയ്യാറുണ്ടോ ? ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള ഇരട്ടത്താപ്പു മാത്രമാണ് സി പി എം നിലപാട്.
ഏക സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് മുസ്ലിം ലീഗിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നും UDF ന്റെ ഭാഗമായ ലീഗ് മുന്നണിയുടെ കരുത്താണ് ലീഗിനെ നോക്കി CPM പരിപ്പ് ഇവിടെ വേവിക്കാൻ നോക്കണ്ട.
മണിപ്പൂർ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയാണ്. എത്രയോ ക്രൈസ്തവ ദേവാലയങ്ങളാണ് തകർത്തത്, എത്രയോ ക്രൈസ്തവ സഹോദരങ്ങളാണ് ആക്രമിക്കപ്പെട്ടത് , മണിപ്പൂർ വിഷയത്തിൽ ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. മുൻമണിപ്പൂർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാൻ അനുവദിച്ചില്ല.
ഏക സിവിൽ കോഡിൽ എ.ഐ.സി സി കൃത്യമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ പി സി സി യും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള പരിപാടികളുമായി ഞങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ മുന്നേറ്റം നടത്തും.