ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി : ജോഷി വള്ളിക്കളം

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്‌പെഷ്യല്‍ ജനറല്‍ ബോര്‍ഡി യോഗത്തില്‍ ആദരണീയനായ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ പകരം വയ്ക്കാന്നില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. കോട്ടയംജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലയില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31-ന് ജനിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. യൂണീറ്റ് പ്രസിഡന്റായും പിന്നീട് കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജ് എറണാകുളം ലോകോളേജ് എന്നിവിടങ്ങളില്‍ പഠനശേഷം 1967-ലെ കെ.എസ്.യു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പതിറ്റാണ്ടു നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായും നാലു തവണ മന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയായും ആന്ധ്രപ്രദേശിന്റെ എ.ഐ.സി.സി. പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാസികളുടെ നിരവധിപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, ജാതിമത ചിന്തകള്‍ക്ക്തീതമായി  പ്രവര്‍ത്തിച്ച ഭരണാധികാരിയും, ദീര്‍ഘ വീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു. കേരളത്തിന് ഏറ്റവും പുരോഗതി കൈവരിച്ച ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *