തിരുവില്വാമല ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി സമുച്ചയം ഒരുങ്ങുന്നു

Spread the love

തിരുവില്വാമല ഗവ. മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹയർ സെക്കന്ററി സമുച്ചയം ശിലാസ്ഥാപനം പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. തിരുവില്വാമല ഗവ. മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹയർ സെക്കന്ററി സമുച്ചയം 10 മാസം കൊണ്ട് പൂർത്തികരിക്കുമെന്നും അടുത്ത അധ്യയന വർഷം പ്ലസ് വൺ ക്ലാസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദ്യാഭ്യാസത്തിലൂടെയാണ് നമ്മുടെ തലമുറ വളർന്നു വരേണ്ടതെന്ന കാഴ്ചപ്പാട് രക്ഷിതാക്കൾക്കും സമൂഹത്തിനും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലൂടെ സമൂഹത്തെ സംരക്ഷിക്കാൻ കഴിയണം. സമൂഹത്തിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള ദുശ്ശീലങ്ങൾക്കെതിരെ പട പൊരുതിയാൽ മാത്രമേ മുന്നോട്ട് വരാൻ കഴിയൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ പത്മജ, ഗിരിജ മേലേടത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ എസ് നായർ, കെ ആർ മായ ടീച്ചർ, പി സാബിറ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ ആശാദേവി, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയൻ, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്മിത സുകുമാരൻ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ലിസി ജെ മങ്ങാട്ട്, ചേലക്കര ജി എം ആർ ഇ എം എസ് പിടി എ പ്രസിഡന്റ് പി വിജയൻ, ഹെഡ്മിസ്ട്രസ് വി ഷൈമ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *