ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന ആർ എ സി സൗത്ത് വെസ്റ്റ് സെന്റർ എ യിലെ എല്ലാ മാർത്തോമ്മാ പള്ളികകളും സംയോജിച്ചുള്ള വിശുദ്ധ കുർബാന ശുശ്രുഷ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (1550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച് ടെക്സാസ് 75234,) 2023 ജൂലൈ 30 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു . വിശുദ്ധ കുർബാന ശുശ്രൂഷകു ഭദ്രാസനാധിപൻ ബിഷപ്പ് റൈറ്റ് ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമീകത്വം വഹിക്കും . ഡാളസിലെ മാർത്തോമാ ഇടവകകളിലെ പട്ടക്കാർ സഹ കാർമീകരായിരിക്കും.
പരിപാടികളുടെ വിശദാംശങ്ങൾ ഇങ്ങനെ,
09:00 AM സ്തുതിയും ആരാധനയും (ഇംഗ്ലീഷ് – SW – സെന്റർ A, YFF)
10:00 AM വിശുദ്ധ കുർബാന (മലയാളം -SWRAC)
12:30 PM സൺഡേ സ്കൂൾ പ്രോഗ്രാം ( SW – സെന്റർ A, SS)
01:00 PM ഉച്ചഭക്ഷണവും കൂട്ടായ്മയും
02:30 PM യുവജന സഖ്യം മീറ്റിംഗ് ( SW – സെന്റർ A, YS)
ആർ എ സി സൗത്ത് വെസ്റ്റ് സെന്റർ എ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും തുടർച്ചയായ പിന്തുണയും പ്രാർത്ഥനയും സംഘാടകർ അഭ്യർത്ഥിച്ചു
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഈ പ്രത്യേക ശുശ്രുഷയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ സെക്രട്ടറി സിജു ഫിലിപ്പ്അറിയിച്ചു.