‘ഇലക്ട്രോണിക്സിലും കംപ്യൂട്ടേഴ്സിലും ഇന്ത്യയുടെ ഭാവി’ വിഷയത്തില്‍ സിമ്പോസിയത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ച് ഐഐടി മദ്രാസ്

Spread the love

കൊച്ചി: ഐഐടി മദ്രാസും ഐഐടി-എം പ്രവര്‍ത്തക് ടെക്നോളജീസ് ഫൗണ്ടേഷനും ചേര്‍ന്നു നടത്തുന്ന സിമ്പോസിയത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ‘ആര്‍ഐഎസ് സി- വി യിലൂടെ ഇന്ത്യയിലെ ഇലക്ട്രോണിക്സിന്റെ ഭാവി’ എന്ന വിഷയത്തില്‍ നടത്തുന്ന ‘ഡിജിറ്റല്‍ ഇന്ത്യ ആര്‍ഐഎസ് സി-വി’ സിമ്പോസിയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രൊഫഷണലുകള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ചെന്നൈയിലെ തരമണിയിലുള്ള ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്കില്‍ 2023 ഓഗസ്റ്റ് 6-നാണ് പരിപാടി.

ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ് സഹകരണത്തിലൂടെ പ്രോസസര്‍ ഡിസൈന്‍ നവീകരണത്തിന്റെ ഒരു പുതിയ യുഗത്തെ പ്രാപ്തമാക്കുന്ന ആര്‍ ഐ എസ് സി -വി ഡിസൈനിനെ അടിസ്ഥാനമാക്കി അത്യാധുനിക പ്രോസസറുകള്‍ രൂപകല്‍പ്പന ചെയ്യുന്ന മുന്‍നിര കമ്പനികളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ‘ആര്‍ ഐ എസ് സി -വി’ ഐ എസ് എ (ഇന്‍സ്ട്രക്ഷന്‍ സെറ്റ് ആര്‍ക്കിടെക്ചര്‍) യിലെ വൈദഗ്ദ്ധ്യം പ്രധാനമാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ വളരുന്ന ആര്‍ ഐ എസ് സി -വി ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനുള്ള നല്ലൊരു വേദിയായ ഈ പരിപാടിയില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണുള്ളത്.

ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്‌കില്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പരിപാടിയെ അഭിസംബോധന ചെയ്യും. https://pravartak.org.in/dirv_tech_confluence_registration എന്ന ലിങ്ക് ഉപയോഗിച്ച് താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

AKSHAY

Author

Leave a Reply

Your email address will not be published. Required fields are marked *