കേരള പി.എസ്.സി. പരീക്ഷകൾ എഴുതുന്നതിനുവേണ്ടി കേരള പി.എസ്.സി.യുടെ തുളസി സോഫ്റ്റ് വെയറിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നതിനും കേരള പി.എസ്.സി.യുടെ മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി, എംപ്ലോയ്മെന്റ് വകുപ്പ് മുഖേന കേരള സർക്കാർ നടത്തിവരുന്ന പി.എസ്.സി. ഫെസിലിറ്റേഷൻ സെന്റർ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവര്‍ത്തിച്ചുവരുന്നു. ടി സൗജന്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി ഈ ഓഫീസിനെ സമീപിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ: 0484-2464498, 9847009863, 9656077665. ഇമെയിൽ ഐ.ഡി. : [email protected].
2. സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55%
മാർക്കോടെ മ്യൂസിയോളജി /ഹിസ്റ്ററി /ആർക്കി. യു. ജി. സി.- നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡി. അഭിലഷ ണീയ യോഗ്യതയാണ്. പ്രായപരിധി 60 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒൻപതിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗത്തിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075