ധൂര്‍ത്തും അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാര്‍
ധനകാര്യ മാനേജ്‌മെന്റില്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഓണം കഴിയുന്നതോടെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലായി സംസ്ഥാനം ഓവര്‍ ട്രാഫ്റ്റിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണമായ അത് പ്രശ്‌നത്തിനും ഉമ്മന്‍ചാണ്ടി ഉത്തരം ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ മരണം പാര്‍ട്ടിക്ക് നികത്താനാകാത്ത വലിയ വിടവ് സൃഷ്ടിക്കുകയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടികാട്ടി.കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. എം വിന്‍സെന്റ് എംഎല്‍എ ചടങ്ങില്‍ സംബന്ധിച്ചു.