പാലക്കാട് ജില്ലയിൽ ചെര്‍പ്പുളശ്ശേരി നഗര നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. നെല്ലായ ഗ്രാമപഞ്ചായത്തിലെ നെല്ലായ സിറ്റി പ്രദേശത്തുനിന്നും ഡ്രൈനേജ് നിര്‍മ്മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തികളാണ് ആരംഭിച്ചത്. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് തുടങ്ങിയവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.ഡ്രൈനേജ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടുകൂടി കള്‍വര്‍ട്ടുകള്‍ നിര്‍മ്മിക്കുകയും തുടര്‍ന്ന് റോഡ് നവീകരണത്തിലേക്ക് കടക്കുകയും ചെയ്യാനാണ് നിലവില്‍ ആലോചിച്ചിട്ടുള്ളതെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ അറിയിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 28.17 കോടി രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചെര്‍പ്പുളശ്ശേരി ഗവ ആശുപത്രി മുതല്‍ ഒറ്റപ്പാലം ജങ്ഷന്‍ വരെയുള്ള 780 മീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് നാലുവരിപ്പാതയായി മാറ്റും. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാത, കൈവരികള്‍, അഴുക്കുചാല്‍, വഴിവിളക്കുകള്‍ എന്നിവ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.