പാലക്കാട്: ചന്ദ്രയാൻ്റെ വിജയമാണ് ഫെഡറൽ ബാങ്ക് ഒലവക്കോട് ശാഖ ഇത്തവണത്തെ പൂക്കളത്തിനു വിഷയമാക്കിയത്.
രാജ്യത്തിൻ്റെ അഭിമാനമായ ചന്ദ്രയാൻ്റെ മാതൃക പൂക്കളത്തിനു നടുക്ക് വരച്ചു ചേർത്തതു കൂടാതെ തൊട്ടു സമീപം തന്നെ ഐ എസ് ആർ ഒയുടെ വെബ്സൈറ്റിലേക്കുള്ള ക്യു ആർ കോഡും ഒരുക്കിക്കൊണ്ടാണ് പൂക്കളം തീർത്തത്.
ബ്രാഞ്ച് ഹെഡ് ആയ മഹേഷും ഒൻപത് സഹപ്രവർത്തകരും ചേർന്ന് പൂക്കളം ഒരുക്കിത്തീർക്കാൻ പതിമൂന്നു മണിക്കൂർ എടുത്തു.
അരിപ്പൊടിയും മറ്റുമുപയോഗിച്ച് ക്യു ആർ കോഡ് തീർക്കാറുണ്ടെങ്കിലും പൂക്കളുപയോഗിക്കുന്നത് തികച്ചും വിരളമാണ്.
ശബരീഷ്, ഹരി, സൂരജ്, വിഷ്ണു, ശിവ, ശ്രീജിത്ത്, അജിത്, ശബരി, വൈശാഖ് എന്നിവരാണ് ശാഖയിലെ മറ്റംഗങ്ങൾ.
Anju V Nair