സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ് , അസിസ്റ്റന്റ് പ്രൊഫസർ, ഐ ടി ഓഫീസർ ഒഴിവ്

Spread the love

1) സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. രണ്ട് വർഷത്തേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും യു. ജി. സി. നെറ്റ് അഥവ പിഎച്ച്. ഡിയാണ് യോഗ്യത. സംസ്കൃതത്തിൽ ആധികാരികമായി എഴുതാനുളള കഴിവ് ഉണ്ടായിരിക്കണം. പ്രായം 40 വയസിൽ കൂടുതലാവാൻ പാടില്ല. പ്രതിമാസം വേതനം 18,000/-. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ ഏഴിന് രാവിലെ പത്തിന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7306454093.

2)സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മോഡിൽ സർവ്വകലാശാലയിലാരംഭിക്കുന്ന മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മനേജ്മെന്റ് പ്രോഗ്രാമിലേയ്ക്കാണ് നിയമനം. നിയമന കാലാവധി അഞ്ച് വർഷം. ഇ/ടി/ബി കാറ്റഗറിയിൽ സംവരണം ചെയ്തിട്ടുളള ഒരൊഴിവാണുളളത്. ഉയർന്ന പ്രായപരിധി 50 വയസ്സ്. യു. ജി. സി. സ്കെയിലായിരിക്കും നിയമനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 16. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

3) സംസ്കൃത സർവ്വകലാശാലയിൽ ഐ ടി ഓഫീസർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഐ. ടി. ഓഫീസർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒാപ്പൺ കാറ്റഗറിയിൽ ഒരൊഴിവാണുളളത്. പ്രതിമാസ വേതനം 75,000/-. പ്രായംഃ സർക്കാർ ചട്ടങ്ങൾക്ക് അനുസൃതം. എസ് സി/ എസ് ടി, ഒ ബി സി, പി എച്ച് വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ഉണ്ട്. സമാനതസ്തികകളിൽ വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധി 60 വയസ്. യോഗ്യതഃ അംഗീകൃത സർവ്വകലാശാലയിൽ നിന്നും എം. സി. എ./എം. ടെക്. നേടിയവർക്ക് അപേക്ഷിക്കാം. ഹാർഡ്‍വെയർ/സോഫ്റ്റ്‍വെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവർത്തിപരിചയം നേടിയവർക്ക് അപേക്ഷിക്കാം. ഹാർഡ്‍വെയറിലും സോഫ്റ്റ്‍വെയറിലുമുളള ജോലിപരിചയം അഭിലഷണീയം. സർവ്വകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി പരിചയമുളളവർക്കും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നും സമാന തസ്തികയിൽ വിരമിച്ച എം. സി. എ./എം. ടെക്. ബിരുദധാരികൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *