കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ സി കെ ഷാജിമോഹനെ തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന UDF ഭരണ സമിതിയെ പൊതുയോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സർക്കാർ പിന്തുണയോടെ പുറത്താക്കി അഡ്മിനിസ്ട്രർ ഭരണത്തിലായിരുന്നു കഴിഞ്ഞ 2 വർഷമായി സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക്. അഡ്മിനിസ്ട്രർ ഭരണത്തിനെതിരെ ഹൈക്കോടതിയിൽ UDF നേതാക്കൾ നൽകിയ കേസിൻ്റടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പിന്നിട് തിരഞ്ഞടുപ്പ് അട്ടിമറിക്കാൻ പല പരിശ്രമങ്ങൾ അഡ്മിനിസ്ട്രാറുടെ ഭാഗത്തു നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തു നിന്നും ഉണ്ടായപ്പോൾ സമയോചിതമായി ബഹു ഹൈക്കോടതിയെ സമീപിക്കുകയും കോടതി അലക്ഷ്യത്തിന് റിട്ടേണിംഗ് ആഫിസർ വിമർശന വിധേയമാകൂകയും ഉണ്ടായി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാതെയും ചുമതല കൈമാറാതിരിക്കാനും ബോധപൂർവ്വം ശ്രമിച്ചപ്പോഴും കോടതി ഇടപ്പെട്ടാണ് ഭരണസമിതി കൂടി ഭാരവാഹികളെ നിശ്ചയിക്കാനും തീരുമാനം ഉണ്ടായത്. ഇന്നലെ (4/9/23 ) ന് വരണാധികാരി എ സൈനത്ത് ബീവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി ‘ യോഗത്തിൽ വച്ച് ആലപ്പുഴ ജില്ലയിൽ നിന്നും പ്രതിനിധിയായി തിരഞ്ഞെടുക്കപെട്ട അഡ്വ സി കെ ഷാജിമോഹൻ പ്രസിഡൻ്റായും കാസർഗോഡ് ജില്ലയിൽ നിന്നും പ്രതിനിധിയായി തിരഞ്ഞെടുക്കപെട്ട എ നിലകണ്ഡൻ വൈസ് പ്രസിഡൻ്റായും, പത്തനംതിട്ട ജില്ലയിൽ നിന്നും പ്രതിനിധിയായ കെ ശിവദാസൻ നായർ ദേശിയ ബാങ്കിൻ്റെ പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു. ടി എ നവാസ്, റോയി കെ പൗലോസ് , എസ് മുരളിധരൻ നായർ, ഫിൽസൺമാത്യുസ്, ടി എം കൃഷ്ണൻ, എസ് കെ അനന്തകൃഷ്ണൻ, വി പി അബ്ദുറഹിമാൻ, ആവോലം രാധാകൃഷ്ണൻ, മേഴ്സി സാമുവൽ, ഷീല ഒ ആർ, പി കെ രവി എന്നിവരും യു ഡി എഫ് പാനലിൽ തിരഞ്ഞെടുക്കപ്പെട്ടു.
ചേർത്തല കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ സെക്രട്ടറി യായി വിരമിച്ച സി കെ ഷാജിമോഹൻ ചേർത്തല കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റാണ്. സംസ്ഥാന ബാങ്കിൻ്റെ മുൻ ഭരണ സമിതി അംഗമാണ്. യൂ ഡി എഫ് ആലപ്പുഴ ജില്ല ചെയർമാൻ, കെ പി സി സി അംഗം, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് എംബ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ, ആട്ടോകാസ്റ്റ് എംബ്ലോയിസ് കോൺഗ്രസ് (ഐൻ ടി യു സി ) പ്രസിഡൻ്റ്, ശ്രീനാരയണ ഗുരു കണ്ണാടി പ്രതിഷ്ട നടത്തിയ കളവംകോടം ശക്തിശ്വരം ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ്, മഹാത്മ ആദർശ് സേവ സമിതി പെയിൻ & പാലിയേറ്റീവ് കെയർ ചെയർമാൻ
എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. 2006 ലെ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി ചേർത്തലയിൽ മത്സരിച്ചിട്ടുണ്ട്. ചേർത്തല വേളോർവട്ടം ശിവകൃപയിൽ റിട്ട. ഹെഡ്മിസ്ട്രസ് ആർ ജോളിയാണ് ഭാര്യ. മകൻ ശിവമോഹൻ.
UDF