ആലപ്പുഴ കായംകുളത്തെ കോടതി സമുച്ചയത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിൽ. സെപ്റ്റംബര്‍ 16നകം പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു നിലകളിലായുള്ള കെട്ടിടത്തിന്റെ ചുറ്റുമതില്‍കെട്ടൽ, ഇന്റര്‍ലോക്ക് ടൈല്‍ പാകല്‍, ലാന്‍ഡ്‌സ്‌കേപിങ്ങ് തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ഫണ്ടില്‍ നിന്നും 15 കോടി രൂപ ചെലവഴിച്ച് 3974 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
കോടതി ഹാളുകള്‍, ചേമ്പര്‍, ടൈപ്പിംഗ് പൂള്‍, ലോബി, കമ്പ്യൂട്ടര്‍ റൂം, റിക്കോര്‍ഡ്സ് റൂം, ജുഡീഷ്യല്‍ സര്‍വീസ്, അഭിഭാഷകരുടെ ക്ലാര്‍ക്കുമാര്‍ക്കുള്ള മുറി, സാക്ഷികള്‍ക്കുള്ള വിശ്രമ മുറി, ബാര്‍ അസോസിയേഷന്‍ ഹാള്‍, അഭിഭാഷകര്‍ക്കാവശ്യമായ ലൈബ്രറി, ഓഫീസ്, സ്റ്റാഫ് ഡൈനിംഗ്, ശുചിമുറികള്‍, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കോടതി സമുച്ചയത്തില്‍ ഒരുക്കിയിട്ടുള്ളത്. 150 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ടെറസും 50 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കാര്‍ പോര്‍ച്ചും ഒരുക്കിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി. കെട്ടിടം വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.