റിസർച്ച് സ്കോളേഴ്സ് മീറ്റ് സമാപിച്ചു, ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി 18ന് സംസ്കൃത സർവ്വകലാശാല സന്ദർശിക്കും

Spread the love

സംസ്കൃത സർവ്വകലാശാലഃ പരീക്ഷ രജിസ്ട്രേഷൻ.

1) റിസർച്ച് സ്കോളേഴ്സ് മീറ്റ് സമാപിച്ചു.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023 സമാപിച്ചു. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി അഞ്ഞൂറോളം ഗവേഷകരും അൻപതോളം വിഷയവിദഗ്ധരും ഗവേഷക സംഗമത്തിൽ പങ്കെടുത്തു. 23 സെഷനുകളിലായി 57 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അഞ്ച് പ്ലീനറി സെഷനുകളും നടന്നു. ലാംഗ്വേജ് ബ്ലോക്കിൽ നടന്ന സമാപന സമ്മേളനത്തിൽ റിസർച്ച് സ്കോളേഴ്സ് മീറ്റ് ക്യുറേറ്റർ പ്രൊഫ. പി. പവിത്രൻ അധ്യക്ഷനായിരുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമാപന സന്ദേശം നൽകി. ക്യുറേറ്റർമാരായ പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൺ തോമസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെൽ ഡയറക്ടർ പ്രൊഫ. കെ. ശ്രീലത, റിസർച്ച് സ്കോളേഴ്സ് മീറ്റ് കൺവീനർ ഡോ. ബിജു വിൻസന്റ് എന്നിവർ പ്രസംഗിച്ചു. ‘അന്തർവൈജ്ഞാനിക ഗവേഷണവും പ്രദേശപഠനവും’ എന്ന വിഷയത്തിൽ രാവിലെ നടന്ന പ്ലീനറി സെഷനിൽ ഡോ. പി. വി. രാമൻകുട്ടി, പ്രൊഫ. സുനിൽ പി. ഇളയിടം, പ്രൊഫ. ടി. വി. മധു, പ്രൊഫ. എബി കോശി, ഡോ. കവിത ബാലകൃഷ്ണൻ, ഡോ. അഭിലാഷ് മലയിൽ എന്നിവർ പങ്കെടുത്തു. മാർഗി മധു മോഡറേറ്ററായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റിന്റെ സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ സമാപന സന്ദേശം നൽകുന്നു. പ്രൊഫ. പി. പവിത്രൻ, പ്രൊഫ. കെ. ശ്രീലത, പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൻ തോമസ്, ഡോ. ബിജു വിൻസന്റ് എന്നിവർ സമീപം.

2) ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി 18ന് സംസ്കൃത സർവ്വകലാശാല സന്ദർശിക്കും

ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി സെപ്തംബർ 18ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. രാവിലെ 10.30ന് കാലടി മുഖ്യകേന്ദ്രത്തിലെത്തുന്ന കോൺസൽ ജനറലിനെ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാനസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിക്കും. വൈസ് കോൺസൽ ശശിരംഗ ജയസൂര്യ, അകൻഷ ഷാ, കപിൽദേവ് തിവാരി എന്നിവർ കോൺസൽ ജനറലിനെ അനുഗമിക്കും.

3) സംസ്കൃത സർവ്വകലാശാലഃ പരീക്ഷ രജിസ്ട്രേഷൻ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷയുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്തംബർ 25 ആണെന്ന് സർവ്വകലാശാല അറിയിച്ചു. ഫൈനോടെ സെപ്തംബർ 26 വരെയും സൂപ്പർ ഫൈനോടെ സെപ്തംബർ 28വരെയും രജിസ്ട്രേഷൻ നടത്താം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *