കൊച്ചി: കിയയുടെ പുതിയ സെല്‍റ്റോസിന്റെ ബുക്കിംഗുകള്‍ 2 മാസത്തിനുള്ളില്‍ 50,000 പിന്നിട്ടു. ഇതോടെ, മിഡ്-എസ് യു വി സെഗ്മെന്റില്‍ ഏറ്റവും വേഗതത്തില്‍ ഇത്രയും ബുക്കിങ് എന്ന നേട്ടവും കിയ കൈവരിച്ചു. സെല്‍റ്റോസ് ഈ മാസം ആഭ്യന്തര വിപണിയില്‍ 4 ലക്ഷവും, കയറ്റുമതി ഉള്‍പ്പെടെ 5.47 ലക്ഷവും വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കി.
പരിഷ്‌കരിച്ച ഡിസൈന്‍, സ്പോര്‍ട്ടി പെര്‍ഫോമന്‍സ്, മികച്ച എക്സ്റ്റീരിയര്‍ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകള്‍ അടങ്ങിയ പുതിയ സെല്‍റ്റോസ് ജൂലായ് 21നാണ് കിയ പുറത്തിറക്കിയത്. 15 അതിസുരക്ഷാ ഫീച്ചറുകളും 17 എഡിഎഎസ് ലെവല്‍ 2 ഓട്ടോണമസ് ഫീച്ചറുകളും ഉള്‍പ്പെടെ 32 സവിശേഷതകളും വാഹനത്തിലുണ്ട്. ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ് എന്നിവയും സെല്‍റ്റോസില്‍ സജ്ജീകരിച്ചിച്ചിട്ടുണ്ട്.
പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയവും സൗകര്യപ്രദവുമായ ഡ്രൈവിംഗ് അനുഭവമായി സെല്‍റ്റോസ് മാറിയിരിക്കുകയാണെന്നും വര്‍ധിത ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പാദനം ഒപ്റ്റിമൈസ് ചെയ്ത് കാത്തിരിപ്പ് കാലയളവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സെല്‍റ്റോസിന്റെ വിജയത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു.
Aishwarya