കൊച്ചി: ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ ട്രാന്‍സ്‌ലേഷന്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഭാഷകളിലെ പ്രധാനപ്പെട്ട നോണ്‍-ഫിക്ഷന്‍ കൃതികളില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഐഎഫ് ഫെലോഷിപ്പുകള്‍ നല്‍കുന്നത്. മലയാളത്തിന് പുറമെ ആസാമീസ്, ബാംഗ്ലാ, ഗുജറാത്തി, ഹിന്ദി, കന്നഡ, മഠാത്തി, ഒഡിയ, തമിഴ് , ഉറുദു എന്നീ ഭാഷകളിലേക്കാണ് രണ്ടാം റൗണ്ടില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യ റൗണ്ടില്‍ ബംഗ്ലാ, കന്നഡ , മറാത്തി എന്നീ ഭാഷകളിലാണ് ഫെലോഷിപ്പ് നല്‍കിയത്. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വ്യക്തിക്കും ആറ് ലക്ഷം രൂപ ആറ് മാസത്തേക്ക് ഫെലോഷിപ്പായി നല്‍കും. ഈ വര്‍ഷാവസനത്തോടെ ഫെലോകള്‍ വിവര്‍ത്തനം ചെയ്ത കൃതികള്‍ പ്രസിദ്ധീകരിക്കും. ഇന്ത്യന്‍ ഭാഷകളിലെ ഇന്ത്യന്‍ വിജ്ഞാനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ഉദ്യമമാണ് ഫെലോഷിപ്പെന്ന് ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി മനീഷ് സബര്‍വാള്‍ പറഞ്ഞു. ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഭാഷാ പണ്ഡിതര്‍, പ്രൊഫസര്‍മാര്‍, അക്കാദമിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിവര്‍ത്തകര്‍, എന്‍ഐഎഫ് ട്രസ്റ്റികള്‍ എന്നിവരടങ്ങിയ ജൂറിയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
ATHIRA