അങ്കമാലി: സാമൂഹ്യ സേവന രംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ലയണ്‍സ് ഇന്റര്‍നാഷണല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതു ആശുപത്രികള്‍ക്കായി പത്തൊന്‍പതു ഡയാലിസിസ് യൂണിറ്റുകള്‍ കൈമാറി. നിര്‍ധനരായ രോഗികള്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിലാണ് ഈ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഒന്നരക്കോടി രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന് എം പി കളമശ്ശേരി നിപ്രോ ഓഫീസില്‍ വെച്ചു നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റീയും ലയണ്‍സ് ക്ലബ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ വി പി നന്ദകുമാര്‍ മുഖ്യഥിതിയായ ചടങ്ങില്‍ ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ എസ്. രാജീവ് പദ്ധതി വിശകലനം നടത്തി. ഓരോ വര്‍ഷവും 25000 വൃക്കരോഗികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
ചടങ്ങില്‍ ഡോ ബീന രവികുമാര്‍, ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ ജിഎല്‍ടി കോര്‍ഡിനേറ്റര്‍ സാജു ആന്റണി പാത്താടന്‍, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി പി സുധിര്‍, ട്രഷറര്‍ സണ്ണി വി സക്കറിയ, മുന്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ കണ്ണന് എ, ജോസഫ് കെ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
അടിക്കുറിപ്പ്; പത്തൊൻപതു ആശുപതികൾക്ക് ലയൺസ് ക്ലബ്ബ് നൽകുന്ന ഡയാലിസിസ് യൂണിറ്റുകളുടെ വിതരണോദ്ഘാടനം എം പി ഹൈബി ഈഡൻ നിർവഹിക്കുന്നു. മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റീയും ലയണ്‍സ് ക്ലബ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ വി പി നന്ദകുമാര്‍, ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ എന്നിവർ സമീപം
Ajith V Raveendran