കൊച്ചി : നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് ഏറ്റവും പുതിയ നിസാൻ ഹൈപ്പർ ഫോഴ്‌സ് കൺസെപ്റ്റുകൾ ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ചു. അതി നൂതന ഹൈപ്പർ കൺസെപ്റ്റ് ഓൾ ഇലക്ട്രിക് ഹൈ പെർഫോമൻസ് വാഹനശ്രേണിയിൽ അഞ്ചു കാറുകളാണ് ഉൾപ്പെടുന്നത്. ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങൾക്കും ജീവിതശൈലികൾക്കും പരിസ്ഥിതിക്കും ഇണങ്ങും വിധം രൂപകൽപന ചെയ്‌ത നിസാൻ ഹൈപ്പർ ഫോഴ്‌സ് സൂപ്പർ കാറുകൾ റേസിംഗ് പ്രേമികളുടെയും ഗെയിമാർമാരുടെയും അഭിരുചികളെ പൂർണ്ണമായി തൃപ്‌തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഒപ്റ്റിമൽ വെയ്റ്റ് ബാലൻസിങ്, 1,000 കിലോവാട്ട് വരെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സോളിഡ് – സ്റ്റേറ്റ് ബാറ്ററി, ശക്തമായ ഡൗൺഫോഴ്‌സ് നിയന്ത്രണ സാങ്കേതികവിദ്യ, ഭാരക്കുറവ്,വളവു തിരിവുകളിലെ സുഗമ നിയന്ത്രണം തുടങ്ങിയ പ്രത്യേകതകളുമുണ്ട്. അഞ്ചു കൺസെപ്റ്റ് കാറുകളും നാളെയുടെ പ്രതീകങ്ങളാണെന്നു നിസാൻ പ്രസിഡന്റും സിഇഒയുമായ മക്കോട്ടോ ഉചിദ പറഞ്ഞു. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ദൗത്യം ധൈര്യപൂർവ്വം ഏറ്റെടുക്കുക എന്ന സ്ഥാപനത്തിന്റെ മൗലിക സമീപനമാണ് ഹൈപ്പർ ഫോഴ്‌സ് കൺസെപ്റ്റുകളുടെ സാക്ഷാത്കാരത്തിലും പ്രകടമാകുന്നത്.
Akshay Babu