തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തില്‍ ജനുവരി 7 മുതല്‍ 14 വരെ നടക്കുന്ന യുണൈറ്റഡ് പെന്തകോസ്തല്‍ കൊണ്‍ഫറന്‍സ് ഉണര്‍വ്വ് 2024 മഹാസമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്ത് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യു.എസ്.എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ഗള്‍ഫ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വിവിധ സഭകളിലെ പ്രധാന കര്‍തൃദാസന്മാര്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കും.
കണ്‍വന്‍ഷന്റെ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഡിസംബര്‍ 5 മുതല്‍ തിരുവല്ലായില്‍ ആരംഭിക്കും. ജനുവരി 1 ന് തിരുവനന്തപുരത്തു നിന്നും അന്നേ ദിവസം കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന പ്രയര്‍ സന്ദേശ റാലികള്‍ തെക്ക് വടക്ക് ജില്ലകളില്‍ പര്യടനം നടത്തി 6 ന് തിരുവല്ലായില്‍ എത്തിചേരും. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിശാലമായ പന്തലില്‍ ജനുവരി 7 ന് വൈകിട്ട് 5 മണിക്ക് ഉണര്‍വ്വ് 2024 യുണൈറ്റഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് പ്രാര്‍ത്ഥിച്ച് ആരംഭിക്കും. രാവിലെ 5 മുതല്‍ 8 വരെ കാത്തിരിപ്പ് യോഗം, 8 മുതല്‍ 10 വരെ ബൈബിള്‍ ധ്യാനം, 10 മണി മുതല്‍ 1 മണി വരെ പൊതുയോഗം. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ നടക്കുന്ന വിവിധ യോഗങ്ങളില്‍ സഹോദരിമാര്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക യോഗം നടക്കും. 101 അംഗ ക്വയറിനൊപ്പം സുപ്രസിദ്ധ ക്രൈസ്തവ ഗായകരും ഗാനങ്ങള്‍ ആലപിക്കും. 14 ന് ഞായറാഴ്ച 12 മണിക്ക് സംയുക്ത സഭാ യോഗവും കര്‍തൃമേശയോടും കൂടെ യോഗം അവസാനിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വരുന്നവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജേക്കബ് ജോണ്‍, ഹിമാചല്‍ 859.392.0168, ബ്രദര്‍ ഗ്ലാഡ്‌സണ്‍ ജേക്കബ്, കോട്ടയം 944.775.9873, പാസ്റ്റര്‍ തോമസ് കുര്യന്‍, യു.എസ്.എ 516.754.0631
വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍