സൗത്ത് ഇന്ത്യന്‍ ബാങ്ക് ഫിനത്തോണില്‍ ദല്‍ഹി ഐഐടി ടീമിന് ഒന്നാം സ്ഥാനം

Spread the love

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇനാക്ടസ്- ദല്‍ഹി ഐഐടിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച് ഫിന്‍ടെക്ക് ഹാക്കത്തോണ്‍ എസ്‌ഐബി ഫിനത്തോണില്‍ദല്‍ഹി ഐഐടിയില്‍ നിന്നുള്ള ടീം അകാത്സുകി ഒന്നാംസ്ഥാനം നേടി. മൂന്ന് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ളടീം ഹൈപര്‍പേഴ്‌സനലൈസേഴ്‌സും കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ളടീം ഫാന്റം യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ്സമ്മാനം. കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച, ശ്രീ വിലെ പാര്‍ലെകെലവാനി മണ്ഡല്‍സ് ദ്വാരകദാസ് ജെ സംഘ്വി കോളെജ്ഓഫ് എഞ്ചിനീയറിങിലെ ടീം ഡിജിക്രാഫ്‌റ്റേഴ്‌സ്, നേതാജി സുഭാഷ്യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്നുള്ള ടീം ആൽഗോഎലൈസ് എന്നിവര്‍ക്ക് 25000 രൂപ വീതം പ്രോത്സാഹനസമ്മാനവും ലഭിച്ചു.

ബാങ്കിങ്, ഫിനാന്‍സ് രംഗത്തെ വെല്ലുവിളികള്‍ക്ക് നൂതനാ സാങ്കേതികവിദ്യാ പരിഹാരം കണ്ടെത്തുക എന്നതായിരുന്നു എസ്‌ഐബി ഫിനത്തോണിലെപ്രധാന മത്സരം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്‌സനലൈസേഷന്‍ ഓഫ്മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്‌ഐബി ഫിനത്തോണ്‍ പ്രോഗ്രാമിങ്മത്സരം അരങ്ങേറുക.

ഓണ്‍ലൈന്‍സ്‌ക്രീനിങ്, ഷോട്ട്‌ലിസ്റ്റിങ് റൗണ്ട് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് എസ്‌ഐബി ഫിനത്തോണ്‍സംഘടിപ്പിച്ചത്. ഈ ഘട്ടങ്ങള്‍ കടന്ന് 14 ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്‍നിര എഞ്ചിനീയറിങ് കൊളേജുകളില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നുമുള്ളടീമുകളാണ് മത്സരച്ചത്. ഈ 14 ടീമുകള്‍ക്കായി എസ്‌ഐബി, ദല്‍ഹി ഐഐടിയുടെഫാക്കല്‍റ്റികള്‍, മൈന്‍ഡ്‌ഗേറ്റ് സൊലൂഷന്‍സ്, വണ്‍ കാര്‍ഡ്, ഓസ്ട്രഎന്നിവരുടെ നേതൃത്വത്തില്‍ മെന്ററിങ് നല്‍കുകയും പ്രത്യേക കോ ക്രിയേഷന്‍ ക്യാമ്പുംസംഘടിപ്പിച്ചിരുന്നു.

Asha Mahadevan

 

Author

Leave a Reply

Your email address will not be published. Required fields are marked *