ആദിവാസികളെ കാഴ്ചവസ്തുവാക്കിയതിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Spread the love

കേരളീയത്തിൽ ആദിവാസികളെ കാഴ്ചവസ്തുവാക്കിയതിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആദിവാസികളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സർക്കാർ കേരളം ഭരിക്കുമ്പോൾ ഇത് സംഭവിച്ചതിൽ അത്ഭുതമില്ല. ആദിവാസികളെ
കാഴ്ചവസ്തുവാക്കിയെന്ന് പറഞ്ഞത് ഞങ്ങളല്ല, സർക്കാരിൻ്റെ ഭാഗമായ വകുപ്പ് മന്ത്രിയാണെന്നത് വിസ്മരിക്കരുത്. അവരോട് ആത്മാർത്ഥതയുണ്ടെങ്കിൽ

നിരുപാധികം മാപ്പ് പറയുകയാണ് വേണ്ടത്.
സംഭവം നടന്നില്ലെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നത്. അപ്പോൾ മന്ത്രി പറഞ്ഞത് കള്ളമെന്നാണോ?
എന്തൊരു അപമാനകരമായ സംഭവമാണ്. ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത സംഭവമായിപ്പോയി.
സംഭവം വെളിച്ചത്ത് കൊണ്ടുവന്ന മന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. പിണറായി വിജയൻ വിരട്ടിയെന്ന് ഉറപ്പാണ്.ഒരു പിന്നാക്ക – അദിവാസി ക്ഷേമ മന്ത്രിക്ക്
താൻ പറഞ്ഞ സത്യം വിഴുങ്ങേണ്ട അവസ്ഥയുണ്ടായത് ഗൗരവത്തോടെ കാണണം.

സി പി എമ്മിൻ്റെ ആദിവാസി പ്രേമം വെറും കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *