ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിൽ 2022- 23 സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുടയുടെ വികസന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു.
മുൻ ഇരിങ്ങാലക്കുട എംഎൽഎ അരുണൻ മാഷിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിള – വള്ളികാഞ്ഞിരം റോഡ് (13 ലക്ഷം), നീരോലിത്തോട് സൈഡ് പ്രൊട്ടക്ഷൻ(10 ലക്ഷം ), എം എൽ എ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് എൻസിഎഫ് ആർ ഡബ്ലിയു 2021- 22 സ്കൂൾ റോഡ് (10ലക്ഷം ), ഇല്ലിക്കൽ ബണ്ട് സൈഡ് വാൾ (17 ലക്ഷം ), മുഖ്യമന്ത്രിയുടെ റോഡ് മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പണികഴിപ്പിച്ച മയ്യാർ റോഡ് കാന (23ലക്ഷം ), മുനിസിപ്പാലിറ്റിയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മൂർക്കനാട് വിജയലക്ഷ്മി അംഗനവാടി റോഡ് (5.5 ലക്ഷം), നീരോലി തോട് മെയിന്റനൻസ് (9ലക്ഷം ) എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചത്.
മൂർക്കനാട് അങ്ങാടി പരിസരത്ത് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ അധ്യക്ഷയായി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം മുൻ എംഎൽഎ പ്രൊഫ. അരുണൻ മാഷ് മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട നഗരസഭ വൈസ് പ്രസിഡന്റ് ടിവി ചാർലി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ , മുൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.