ദേവസി പാലാട്ടി ഫൊക്കാന 2024- 2026 അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു : ജോയിച്ചൻപുതുക്കുളം

Spread the love

ഡോ. കല ഷഹി.

അമേരിക്കൻ മലയാളികൾക്ക് സുപരിചിതനും സമ്പൂർണ്ണ കലാകാരനും , സംഘടനകനുമായ ദേവസി പാലാട്ടി ഫൊക്കാന 2024 – 2026 കാലയളവിലെ അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് ദേവസി പാലാട്ടി മത്സരിക്കുന്നത്.

ഡോ. ബാബു സ്‌റ്റീഫന്റേയും ഡോ. കല ഷഹിയുടേയും നേതൃത്വത്തിലുള്ള ഫൊക്കാനയുടെ വികസന പ്രവർത്തനങ്ങൾക്ക് ഒരു സമ്പൂർണ്ണ തുടർച്ച ലഭിക്കുന്നതിനു വേണ്ടി 2024 – 2026 ഭരണസമിതിക്ക് വലിയ പ്രാധാന്യമുണ്ട്. അതിനായി ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിലിന് വിജയം ഉണ്ടാകേണ്ടതുണ്ട്. തന്റെ കഴിവും പ്രയത്നവും ഈ ടീമിനു വേണ്ടി വിനിയോഗിക്കുമെന്ന് ദേവസി പാലാട്ടി പറഞ്ഞു.
ഫൊക്കാനയുടെ തുടക്കം മുതൽ സംഘടനയ്ക്കൊപ്പം സഞ്ചരിച്ച അപൂർവ്വ വ്യക്തിത്വമാണ് ദേവസി പാലാട്ടി. അദ്ദേഹത്തെപ്പോലെ ഒരു പ്രഗത്ഭ വ്യക്തിത്വത്തെ എക്സിക്യൂട്ടീവ് പൊസിഷനിലേക്ക് ലഭിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു.

അങ്കമാലി മഞ്ഞപ്ര സ്വദേശിയായ ദേവസി പാലിട്ടി 1983 ലാണ് അമേരിക്കയിലെത്തിയത്. പ്രാദേശിക മലയാളി സംഘടനകളിലൂടെ പ്രവർത്തിച്ച് ഫൊക്കാനയിൽ സജീവമാവുകയും ഫൊക്കാനയുടെ നാല്പത് വർഷത്തെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വ്യക്തി കൂടിയാണ് ദേവസി പാലാട്ടി.

രണ്ടു തവണ ന്യൂജേഴ്സി കേരള കൾച്ചറൽ ഫോറം പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഈ കാലയളവിലൊക്കെ നിരവധി ശ്രമേയമായ പരിപാടികളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യുവജനങ്ങളെ സംഘനകളുടെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ .
വേൾഡ് മലയാളി ന്യൂജേഴ്സി ട്രഷറർ ആയും സിറോ മലബാർ സഭയുടെ ന്യൂജേഴ്സി ഗാർഫിൽസ് ട്രസ്റ്റി, ഫൊക്കാന ഫിലഡൽഫിയകൺവൻഷൻ ആർ വി.പി, ഇപ്പോൾ ന്യൂജേഴ്സി ആർ. വി.പി ആയി സജീവമായ പ്രവർത്തനങ്ങൾ. അമേരിക്കയിലെ ഔദ്യോഗിക ജീവിതത്തിനൊപ്പം ജന്മനാ ലഭിച്ച കലാപരമായ കഴിവുകൾ സമൂഹത്തിന് മുൻപിൽ എത്തിക്കുവാനുളള വേദികളും അദ്ദേഹം തുറന്നിട്ടു. കെ.പി. എ .സി യും കൊല്ലം കാളിദാസ കലാകേന്ദ്രവും, ചാലക്കുടി സാരഥി നാടക സംഘങ്ങളും അവരുടെ നാടകങ്ങളും സ്വാധീനിച്ച ദേവസി പാലാട്ടിയിലെ കലാകാരൻ അമേരിക്കയിലെത്തിയിട്ടും കലാപ്രവർത്തനങ്ങൾ തുടർന്നു. അമേരിക്കയിലുടനീളം ഫൊഫഷണൽ നാടകങ്ങൾ ഏറ്റവും ആധുനിക സംവിധാനത്തോടെ നിരവധി വേദികളിൽ അവതരിപ്പിച്ചു.

നിരവധി നാടക മത്സരങ്ങളിൽ പങ്കെടുക്കുകയും qwqഏറ്റവും നല്ല സംവിധായകനും നടനുമുള്ള അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ലോകമലയാളികളിൽ ഇന്നും ചിരിയുണർത്തുന്ന കൈരളി ടി.വി യിലെ മെഗാ സീരിയലായ അക്കരകാഴ്ചകളിലെ നിറസാന്നിദ്ധ്യമായിരുന്നു ദേവസി പാലാട്ടി.ന്യൂജേഴ്സിലെ ഫാമിലി ക്ലബ്ബായ നാട്ടുകൂട്ടത്തിന്റെ സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം. കലാ പ്രവർത്തനങ്ങൾക്ക് പുറമെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങൾ തന്റെ സഹജീവികൾക്ക് കൂടി പങ്കുവെയ്ക്കുവാൻ മനസുള്ള വ്യക്തിത്വം കൂടിയാണ് ദേവസി പാലാട്ടി.

തികഞ്ഞ സ്പോർട്ട്സ് പ്രേമി കൂടിയായ അദ്ദേഹം ജിമ്മി ജോർജ് വേളിമ്പോൾടൂർണ മെൻറിന്റെ സംഘാടകൻ കൂടിയാണ്.
കലാലയ രാഷ്ട്രീയയത്തിലൂടെ രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. കല , രാഷ്ട്രീയം, സാംസ്കാരികം, കായികം, ജീവകാരുണ്യം എന്നീ മേഖലകളിൽ സ്ലോട്ട്സിലും കലയിലും നിറ സാന്നിദ്ധ്യമായ ദേവസി പാലാട്ടിയുടെ സ്ഥാനാർത്ഥിത്വം എന്തു കൊണ്ടും ഡോ. കല ഷഹിയുടെ ടീമിന് ശക്തി പകര്യം എന്ന കാര്യത്തിൽ സംശയമില്ല. തന്റെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ്ണ പിന്തുണയുമായി ഭാര്യ ചിന്നു പാലാട്ടി (RN), മക്കളായ റോബിൻ, നീത എന്നിവരും ഒപ്പമുണ്ട്.

ഫൊക്കാന അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്ന ദേവസി പാലാട്ടിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നതായി പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *