എസ്‌ഐബി ഇഗ്‌നൈറ്റ്- ക്വിസത്തോണുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം

Spread the love

കൊച്ചി: രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ‘എസ്‌ഐബി ഇഗ്‌നൈറ്റ് ക്വിസത്തോണ്‍’ എന്ന പേരില്‍ ദേശീയ തല ത്തില്‍ ക്വിസ് മത്സരം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പൊതുവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മ്ത്സരങ്ങളില്‍ പങ്കെടുക്കാന്‍ നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.
ഏതു വിഷയം പഠിക്കുന്ന കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഒരു കോളെജിനെ പ്രതിനിധീകരിച്ച് പരമാവധി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം. കറന്റ് അഫയേഴ്‌സ്, സ്‌പോര്‍ട്‌സ്, ബിസിനസ്, ടെക്‌നോളജി, കല, ചരിത്രം, ഭൂമി ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതുവിജ്ഞാജനത്തിന്റെ വലിയ പ്രദര്‍ശനമാകും ഈ മത്സരങ്ങള്‍.
രാജ്യത്തുടനീളം എട്ടു മേഖലകളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മൂന്ന് റൗണ്ടുകളിലായാണ് മത്സരം. പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന എട്ടു ടീമുകളെ പങ്കെടുപ്പിച്ച് സോണല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. സോണല്‍ മത്സരങ്ങളില്‍ മുന്നിലെത്തുന്ന എട്ടു ടീമുകളാണ് ദേശീയതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന ദേശീയ ചാമ്പ്യന്‍ ടീമിന് ഒന്നര ലക്ഷം രൂപയും റണ്ണര്‍ അപ്പ് ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 60,000 രൂപയും കാഷ് പ്രൈസ് ലഭിക്കും.
“ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിലും പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും യുവജനങ്ങൾക്ക് പ്രധാന പങ്കുണ്ട്. ഈ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണ്. വിദ്യാർത്ഥി സമൂഹവുമായി ബന്ധപ്പെടുന്നതിനും അവരുടെ ബൗദ്ധിക വളർച്ച പരിപോഷിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത സംരംഭമായ എസ്ഐബി ഇഗ് നൈറ്റ് ക്വിസത്തോൺ ഇതിനൊരു സാക്ഷ്യപത്രമാണ്. ഈ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ രാജ്യ ത്തുടനീളമുള്ള കൊളെജ് വിദ്യാർത്ഥികളെ ഞങ്ങൾ ക്ഷണിക്കുന്നു,” സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഒഫീസറുമായ തോമസ് ജോസഫ് കെ. പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://online.southindianbank.com/SIBIgnite/

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *