ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കേരള സർക്കാർ നയത്തിനനുസൃതമായി നാലുവർഷ ബിരുദ പ്രോഗ്രാമുകൾ 2024 അധ്യയനവർഷം മുതൽ പരമാവധി വിഷയങ്ങളിൽ നടപ്പിലാക്കുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറൽ ആർട്സ് എന്നീ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ കൂടുതൽ ആലോചന കൾക്കുശേഷം 2025ൽ നടപ്പിലാക്കുവാനും തീരുമാനമായി. ഇതിനനുസൃതമായി കരിക്കുലം ശില്പശാല കളും ബോർഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേർത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ സിൻഡിക്കേറ്റ് യോഗ ത്തിൽ അധ്യക്ഷനായിരുന്നു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075