യുഡിഎഫ് ജനവിചാരണ സദസ് ഡിസംബര്‍ രണ്ട് മുതല്‍ 31വരെ

Spread the love

രണ്ടിന് ധര്‍മ്മടത്ത് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം :  എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഴിമതിയ്ക്കും അക്രമത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഡിസംബര്‍ രണ്ടുമുതല്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിചാരണ സദസ് ആറു ദിവസത്തേക്കു കൂടി നീട്ടി. ക്രിസ്തുമസ് പ്രമാണിച്ച് 24,25,26 തീയതികളില്‍ ഒഴിവ് നല്‍കും. ഡിസംബര്‍ 23, 27, 28, 29, 30, 31 തീയതികളില്‍ കൂടി വിചാരണ സദസുകള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴില്‍ രഹിതര്‍, പെന്‍ഷന്‍കാര്‍, മത്സ്യത്തൊഴിലാളികള്‍, ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍, ചികിത്സാ സഹായവും, സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ ഉള്‍പ്പടെ ദുര്‍ഭരണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ സദസില്‍ പ്രതീകാത്മകമായി വിചാരണ ചെയ്യും. ഡിസംബര്‍ രണ്ടിന് 14 ജില്ലകളിലും വിചാരണ സദസുകള്‍ പ്രമുഖ യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. 126 നിയോജകമണ്ഡലങ്ങളില്‍ ഡിസംബര്‍ 31നകം വിചാരണ സദസുകള്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ ആറുമണി വരെയാണ് വിചാരണ സദസുകള്‍ നടക്കുന്നത്. രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം, പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി നേമത്തും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി താനൂരിലും രമേശ് ചെന്നിത്തല തൃത്താലയിലും പി ജെ ജോസഫ് ഏറ്റുമാനൂരും ഇ ടി മുഹമ്മദ് ബഷീര്‍ കാസര്‍ഗോഡും എം എം ഹസന്‍ ചേര്‍ത്തലയിലും ഷിബു ബേബി ജോണ്‍ ആറന്മുളയിലും ഡോ.എം കെ മുനീര്‍ കല്‍പറ്റയിലും കെ മുരളീധരന്‍ കളമശേരിയിലും സി പി ജോണ്‍ ഇരിഞ്ഞാലക്കുടയിലും അനൂപ് ജേക്കബ് ഇടുക്കിയിലും ജി ദേവരാജന്‍ കൊട്ടാരക്കരയിലുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഡിസംബര്‍ നാലുമുതല്‍ പാര്‍ലമെന്റ് നടക്കുന്നതിനാലാണ് ആറു ദിവസത്തേക്കു കൂടി പരിപാടി നീട്ടുന്നതെന്ന് ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *