ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

തിരുവനന്തപുരം : സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.


ജീവിത യാഥാര്‍ത്ഥ്യങ്ങളെയും പ്രതിസന്ധികളെയും നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ച സുപ്രീം കോടതി ജസ്റ്റിസ് പദത്തില്‍ എത്തിയ ആദ്യ വനിതയായിരുന്നു ജസ്റ്റിസ് എം. ഫാത്തിമ ബീവി.

രാജ്യത്തെ മുസ്ലിം വനിതകളില്‍ നിന്നുള്ള ആദ്യ ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും ഫാത്തിമാ ബീവിയായിരുന്നു. അഭിമാനകരമായ നിരവധി നേട്ടങ്ങളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ പേരിലുള്ളത്.

പ്രതികൂല സാഹചര്യങ്ങളിലും ജീവിത വിജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ ഓരോരുത്തരിലും ഊര്‍ജ്ജം നിറയ്ക്കുതാണ് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവിതം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *