തൊഴിലവസരങ്ങളും ഗെയിമിംഗ് വരുമാനവും വർധിക്കുന്നതായി എച്ച് പി പഠനം

Spread the love

കൊച്ചി:  ഇ- സ്പോർട്ട്സ് വ്യവസായത്തിന്റെ വളര്‍ച്ച ഇന്ത്യയിലെ ഗെയിമര്‍മാര്‍ക്ക് കൂടുതൽ തൊഴിലവസരങ്ങളും വര്‍ധിച്ച വരുമാനവും നൽകുന്നതായി ഇക്കൊല്ലത്തെ എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാൻഡ്സ്കേപ്പ് സ്റ്റഡി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വരുമാനം ഗണ്യമായി വർധിച്ചു.ഗെയിമിങ്ങ് ഗൗരവമായി എടുത്തവരില്‍ പകുതിപേരും വര്‍ഷത്തില്‍ 6 മുതല്‍ 12 ലക്ഷം വരെ വരുമാനമുണ്ടാക്കുന്നു. വ്യവസായ വളർച്ച തിരിച്ചറിഞ്ഞ് 42% രക്ഷിതാക്കള്‍ ഗെയിമിംഗ് ഹോബിയായി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഗെയിമിംഗിന്റെ കരിയര്‍ സ്ഥിരതയെക്കുറിച്ചും സാമൂഹികമായ ഒറ്റപ്പെടല്‍ സാധ്യതയെക്കുറിച്ചും രക്ഷിതാക്കള്‍ ആശങ്കാകുലരാണ്.

61% ആളുകള്‍ക്ക് ഇന്ത്യയിലെ ഗെയിംമിങ്ങ് കോഴ്‌സുകളെകുറിച്ച് അറിവില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു.15 ഇന്ത്യന്‍ നഗരങ്ങളിലെ 3000 ഗെയിമര്‍മാരെ ഉള്‍പ്പെടുത്തിയാണ് എച്ച്പി പഠനം നടത്തിയത്. ‘ആഗോളതലത്തില്‍ ഏറ്റവും മികച്ച മൂന്ന് പിസി ഗെയിമിംഗ് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ ഉയര്‍ന്നുവരുമ്പോള്‍, ഗെയിമര്‍മാരെ ശാക്തീകരിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണെന്നു എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്‌ടറുമായ ഇപ്‌സിത ദാസ്‌ഗുപ്‌ത പറഞ്ഞു. ഇ – സ്പോർട്ട്സ് മാനേജ്മെന്റിനെയും ഗെയിം ഡെവലപ്മെന്റിനെയും കുറിച്ചുള്ള സൗജന്യ ഓണ്‍ലൈന്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമായ എച്ച് പി ഗെയിമിംഗ് ഗാരേജ് അവതരിപ്പിച്ചതായും എച്ച്പി അറിയിച്ചു.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *