ഡാളസ്: ദേശത്തിന് അനുഗ്രഹം പകരുന്നുവർ ആയിരിക്കണം പ്രവാസി സമൂഹം എന്ന് ഇന്ത്യൻ ക്യാമ്പസ് ക്രൂസൈഡ് സജീവ പ്രവർത്തകനും, പൂനെ സെൻറ് ജോൺസ് മാർത്തോമാ ഇടവക അംഗവുമായ ബ്രദർ സാമുവൽ ജെയിംസ്. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം പ്രവാസി ഞായർ ആയി ആചരിക്കുന്ന നവംബർ 26ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ഇടവകയിലെ ആരാധന മധ്യേയുള്ള വചനശുശ്രൂഷ യിൽ പ്രസംഗിക്കുകയായിരുന്നു ബ്രദർ ജെയിംസ്. വിശ്വാസികളുടെ പിതാവായ അബ്രഹാം ഏതെല്ലാം ദേശത്തേക്ക് കടന്നു പോയോ ആ ദേശങ്ങൾ എല്ലാം അനുഗ്രഹം പ്രാപിച്ചു. ജാതികളുടെ മദ്ധ്യേ വസിക്കുമ്പോഴും ദൈവത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം ആയിരുന്നു എബ്രഹാം പിതാവ് നയിച്ചിരുന്നത് എന്ന അബ്രഹാമിന്റെ ജീവിതം നമ്മെ
പഠിപ്പിക്കുന്നു. മാത്രമല്ല ദൈവത്തിൻറെ പ്രത്യേക പദ്ധതിക്കുവേണ്ടി വിളിക്കപ്പെട്ട ജീവിതമാണ് തന്റേതെന്ന തിരിച്ചറിവ് അബ്രഹാമിന് എപ്പോഴും നയിച്ചിരുന്നു എന്ന് ബ്രദർ ജെയിംസ് തൻറെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. അബ്രഹാം എപ്രകാരമാണ് ദൈവമുമ്പാകെ വിശ്വസ്തനും ദൈവഭക്തനും ആയി,താൻ ദേശാന്തരിയായി സഞ്ചരിച്ച ദേശത്ത് ഒക്കെയും സമർപ്പിക്കപ്പെട്ട ജീവിതത്തിലൂടെ ദൈവീക പദ്ധതി നടപ്പാക്കിയത്, അപ്രകാരം പ്രവാസ സമൂഹമായി ഈ രാജ്യത്ത് ആയിരിക്കുന്ന നാമോരോരുത്തരും ഈ ദേശത്തിന് അനുഗ്രഹം പകരുന്നവർ ആയിത്തീരുവാൻ ദൈവീക പദ്ധതി തിരിച്ചറിഞ്ഞ് സമർപ്പിക്കപ്പെട്ട ജീവിതം നയിക്കുവാൻ ഓരോരുത്തരും തയ്യാറാകണമെന്ന് ബ്രദർ ജെയിംസ് സാമുവൽ ആഹ്വാനം ചെയ്തു.
വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി റവ.ഷൈജു സി ജോയ് മുഖ്യ കാർമികത്വം വഹിച്ചു.പ്രവാസി ഞായറിനോടു അനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക പ്രാരംഭ ആരാധനയ്ക്ക് ഫിൽ മാത്യു, തോമസ് കെ ജോർജ് (ടോയ്), ബ്രിന്റ ബേബി, എഡ്നാ രാജേഷ്, ജൂലി രാജേഷ് എന്നിവർ നേതൃത്വം നൽകി. ഇടവക സെക്രട്ടറി ഡോ.തോമസ് മാത്യു നന്ദി പ്രകാശിപ്പിച്ചു.
Report :
|