തൃശൂര്‍: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രശസ്ത മജീഷ്യന്‍ നാഥ് മാജിക് ഷോ അവതരിപ്പിച്ചു. കയ്പമംഗലം ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളില്‍ അവതരിപ്പിച്ച മാജിക് ഷോ എം എല്‍ എ ഇ. ടി. ടൈസണ്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സന്നദ്ധസേവന രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് മാജിക് ഷോ അവതരിപ്പിച്ചത്. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് അധ്യക്ഷത വഹിച്ചു. മാജിക്ക് രംഗത്ത് നാല്‍പ്പത്തിമൂന്ന് വര്‍ഷം തികച്ച നാഥ്
ഇന്ത്യയിലെ വിവിധ വേദികളില്‍ മാജിക്ക് അവതരിപ്പിച്ചിട്ടുണ്ട്. ക്യാന്‍സര്‍, ജീവിതശൈലി രോഗങ്ങള്‍, ലഹരി ഉപയോഗം മൂലമുള്ള രോഗങ്ങള്‍ എന്നിങ്ങനെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളാണ് നാഥ് മാജിക്കിലൂടെ അവതരിപ്പിക്കുന്നത്. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ. ജി. സജിമോന്‍, വാര്‍ഡ് മെമ്പര്‍ സുകന്യ പി. കെ, പിടിഎ പ്രസിഡന്റ് ഷാജി വി. വി, വൈസ് പ്രിന്‍സിപ്പാള്‍ സയ വി. വി എന്നിവര്‍ സംസാരിച്ചു.
അടിക്കുറിപ്പ്: ലഹരിക്കെതിരെ മണപ്പുറം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മാജിക് ഷോ ഇ. ടി. ടൈസണ്‍മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, മജീഷ്യന്‍ നാഥ് എന്നിവര്‍ സമീപം
Ajith V Raveendran