സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത്
പകര്‍ന്ന നേതാവാണ് കാനം രാജേന്ദ്രന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കാനം നല്കിയ സംഭാവന വളരെ വലുതാണ്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പാട് വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങളുടേയും പ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.